ഞങ്ങളെക്കുറിച്ച്
ഗ്ലോബൽ കെഎംസിസി മൂർക്കനാട് പഞ്ചായത്ത്, പഞ്ചായത്തിനകത്തെ പ്രവാസികളെ ഏകോപിപ്പിച്ച് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും
ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ലാഭലക്ഷ്യമില്ലാത്ത സംഘടനയാണ്. ഐക്യവും, സേവനവും എന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവാസികൾ
നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനോടൊപ്പം സമൂഹത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മാനവിക വികാസനം സംഘടനവിഭാവനം
ചെയ്യുന്നു.
പ്രവാസി സമൂഹത്തിന് ആവശ്യമായ പിന്തുണ, ആവശ്യനേരങ്ങളിൽ ആവശ്യാനുസരണം നൽകി, അവരുടെ പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്തി
പ്രവാസി കുടുംബംങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ, ധാർമിക മേഖലകളെ ഉയർന്നനിലവാരമുള്ളതാക്കുക, വിദേശത്തും കേരളത്തിലും
മനുഷ്യജീവിതങ്ങളെ ഉയർത്തുന്ന കാരുണ്യ പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസികളുടെ
പ്രശ്നങ്ങളിൽ സർഗാത്മക ഇടപെടലുകൾ നടത്തി അവരുടെയും, സമൂഹത്തിന്റെയും സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ആരോഗ്യ-തൊഴിൽ മേഖലകളെ
അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം.